By A Web Design

നിക്ഷേപ പദ്ധതികള്‍

സേവിംഗ്സ് ബേങ്ക് അക്കൌണ്ട്:
പൊതുജനത്തിന്റെ സാമ്പാദ്യശീലം വര്‍ദ്ധിപ്പിക്കിക, ആവശ്യാനുസരണം അവരുടെ സാമ്പത്തിക ആവശ്യം നിറവേറ്റുക എന്നിവയാണ് സേവിംഗ്സ് അക്കൌണ്ടുകളുടെ പ്രധാന ഉദ്ദേശ്യം. ആകര്‍ഷകമായ പലിശ എസ്.ബി അക്കൌണ്ടുകള്‍ക്ക് നല്കി വരുന്നുണ്ട്. ദൈനംദിന ബാക്കിനില്പ് സംഖ്യക്ക് ആദ്യമാസത്തില്‍ ഒരിക്കല്‍ ഇപ്പോള്‍ പലിശ നല്കി വരുന്നുണ്ട്. 100 രൂപയാണ് ഇപ്പോള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടത്. 500 രൂപ ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് ചെക്ക് ബുക്ക് നല്കി വരുന്നുണ്ട്.


സേവിംഗ്സ് ബേങ്ക് അക്കൌണ്ട് തുടങ്ങാന്‍ പറ്റുന്നവര്‍

  • വ്യക്തികള്‍
  • മൈനേര്‍സ്
  • രജി. കോപ്. സൊസൈറ്റികള്‍
  • രജി. പബ്ളിക് ട്രസ്റുകള്‍
  • ക്ളബുകളും അസോസിയേഷനും
  • വിദ്യാര്‍ത്ഥികള്‍

പ്രത്യേകതകള്‍

  • എളുപ്പത്തിലും പെട്ടെന്നുമുള്ള സേവനങ്ങള്‍
  • നോമിനേഷന്‍ സൌകര്യം
  • ഇന്ത്യയില്‍ എവിടെയുമുള്ള ചെക്കുകളും ഡ്രാഫ്റ്റുകളും മാറാന്‍ സൌകര്യം


സേവിംഗ്സ് ബേങ്ക് അക്കൌണ്ട് തുടങ്ങുവാനാവശ്യമായ രേഖകള്‍:

  • പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
  • ഒരു എസ്.ബി അക്കൌണ്ട് ഇടപാടുകാരനോ ഒരു അംഗമോ പരിചയപ്പെടുത്തിത്തരണം.
  • RTGS  സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുന്നു



സ്ഥിര നിക്ഷേപം:

വിവിധ കാലയളവിലേക്ക് ആകര്‍ഷകമായ പലിശ നിരക്കില്‍ ബേങ്ക് നിക്ഷേപം സ്വീകരിച്ചു വരുന്നുണ്ട്. കാലാകാലങ്ങളിലുള്ള രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം പലിശ പുതുക്കി നിശ്ചയിക്കാറുണ്ട്.
നിക്ഷേപകരുടെ താല്പര്യപ്രകാരം സ്ഥിരനിക്ഷേപങ്ങളുടെ പലിശ  പ്രതിമാസമോ ത്രൈമാസമോ ആയി അവരുടെ എസ്.ബി അക്കൌണ്ടുകളിലേക്ക് വരവ് വെക്കാറുണ്ട്. 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൌര•ാര്‍ക്ക് 1/2 ശതമാനം പലിശ അധികം നല്കിവരുന്നുണ്ട്.

കാഷ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപം
ഒരു നിശ്ചിത സംഖ്യാ നിക്ഷേപം 113 മാസങ്ങള്‍ക്ക് ശേഷം ഇരട്ടിയായി നല്കുന്നതാണ്. കാഷ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപത്തിന്റെ പ്രത്യേകത. അവധിക്കു മുമ്പായി ആവശ്യമുണ്ടെങ്കില്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ആ കാലയളവില്‍ നല്കുന്ന പലിശ നല്കി ക്ളോസു ചെയ്യാന്‍ അനുവദിക്കും.

പലിശ നിരക്ക്

8-11-2012 ന് സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് (ശതമാന നിരക്കില്‍)

നമ്പര്‍ കാലാവധി
ജനറല്‍ സീനിയര്‍ സിറ്റിസണ്‍സ്
1 15 ദിവസം മുതല്‍ 45 ദിവസം വരെ
7.50
8.00
2 46 ദിവസം മുതല്‍ 90 ദിവസം വരെ 8.00 8.50
3 91 ദിവസം മുതല്‍ 179 ദിവസം വരെ 8.75
9.25
4 180 ദിവസം മുതല്‍ 364 ദിവസം വരെ 9.25 9.75
5 365 ദിവസം മുതല്‍ 10 വര്‍ഷം വരെ 10.25
10.75



സ്ഥിര നിക്ഷേപം തുടങ്ങുവാന്‍ പറ്റുന്നവര്‍:

  • വ്യക്തികള്‍ - ഒറ്റയ്ക്കും കൂട്ടായും
  • മൈനേര്‍സ്- രക്ഷിതാവിനോടു കൂടി
  • രജിസ്ട്രേഡ് സൊസൈറ്റികള്‍, ട്രസ്റുകള്‍


സ്ഥിരനിക്ഷേപം തുടങ്ങുന്നതിനാവശ്യമായ രേഖകള്‍

  • അക്കൌണ്ട് തുടങ്ങുവാനാവശ്യമായ ഫോമില്‍ നിക്ഷേപകന്റെ ഒപ്പ് വേണം.
  • മൈനര്‍മാരുടെ പേരില്‍ തുടങ്ങുന്ന നിക്ഷേപത്തിന് ജനനസര്‍ട്ടിഫിക്കറ്റും രക്ഷിതാവിന്റെ ഒപ്പും വേണം.


ദൈനംദിന നിക്ഷേപങ്ങള്‍
ഗ്രൂപ്പ് ഡിപ്പോസിറ്റ് നിക്ഷേപങ്ങള്‍


 


new 11 %  Interest on Fixed Deposits

newHouse loan and Car Loan  started

under Lowest EMI

new ATM   location....   MAYYIL TOWN BRANCH, Itoozhi Building, Mayyil

 


 

branches